2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

വീണ്ടും ഒരോണം കൂടി.....


ഒരു തുമ്പപ്പൂവിന്റെ മന്ദസ്മിതമായി....
ചിങ്ങ നിലാവിൻ നൈർമ്മല്യമായി...
വർണ്ണസ്വപ്നങ്ങളുടെ തങ്കകസവു കരയായി...
പൊന്നോണം വരവായി...
തലസ്ഥാന നഗരിയിലെ.....ഈ നാലതിരുകൾക്കുള്ളിൽ...
കോമൺകോറിഡോറിലെ...കൊച്ചു പൂക്കളവും....
പേപ്പർ വാഴയില സദ്യയും.....
ഇൻസ്റ്റന്റ് പാലട മധുരവും
പിന്നെ ഞാനും എന്റെ തോഴനും...മൂന്നു പൂത്തുമ്പികളും...
ഉള്ളിൽ പെരുമ്പറ കൊട്ടുന്ന..കുമ്മാട്ടിയും...പുലിക്കളിയും..
പിന്നെ ഒരായിരം ഓണവർണ്ണങ്ങളും.........
പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമിതാ മനസ്സു നിറയേ..പൂവിളികൾ...