ഓൺലൈൻ സൗഹൃദങ്ങളുടെയും പണ്ടത്തെ സ്കൂൾ കോളേജ് ലൈബ്രറി ട്യൂഷൻ ക്ലാസ് എന്നുവേണ്ട ഒരേ ബസ്റ്റോപ്പിലുളള ആളുകളെ വരെ നിറച്ചുള്ള സൗഹൃദ കൂട്ടായ്മകളുടെയും ഇക്കാലത്ത്......
സൗഹൃദങ്ങൾക്കു വരെ നമ്മളറിയാത്ത കോംപ്ലിക്കേഷനും...... കൂട്ടുകാരിയുടെ തോളിൽ കയ്യിട്ട് നടന്നാൽ വരെ.... തെറ്റിദ്ധാരണക്കുള്ള സബ്സ്ക്രിപ്ഷനും ജിഎസ്ടിയും അടിച്ചു തരുന്ന മാലോകരും..
ഏറ്റവും തമാശ ... ഒരു നാല് പേര് ഒരുമിച്ച് നിന്ന് പറഞ്ഞാൽ...പിഞ്ചി പോകാവുന്ന പട്ടുനൂലിനേക്കാളും നേർത്തതും ബലം കുറഞ്ഞതുമായ പരസ്പര വിശ്വാസത്തിൻറെ നൂലിഴകളിൽ കോരുത്തതാണ് ....... ഒരു കാലത്ത് നമ്മൾ ആഘോഷിച്ചിരുന്ന...... ഊറ്റം കൊണ്ടിരുന്ന ....നെഞ്ചോട് ചേർത്തിരുന്ന പല ബന്ധങ്ങളും..... എന്നുള്ള തിരിച്ചറിവാണ്.
ഒരിത്തിരി കൺവിക്ഷനോടെ.... ഏതെങ്കിലും ഒരു കൂറ .... അസൂയാകുക്ഷി ....... വിചാരിച്ചാൽ സിമ്പിൾ ആയി കുളം തോണ്ടാവുന്ന ....ഒരു ഐറ്റം...
ഒന്ന് തുമ്മിയാൽ ....
ചോദ്യവുമില്ല പറച്ചിലുമില്ല....
അപ്പ തെറിക്കും ... അന്ത മൂക്ക് ചാമി..
എന്നാ കൊടുമൈ 😃
ചെറുപ്പകാലത്ത്... എന്ന് പറഞ്ഞാൽ ഓർമ്മ വച്ച കാലം മുതൽ..... സകലവിധ വള്ളിക്കെട്ടും... തലയിൽ വലിച്ചുകയറ്റുന്ന...... ഒരു പ്രത്യേക.... തരം അസുഖം ഉള്ളതുകൊണ്ടും .....
ചുറ്റും കിടക്കുന്ന ഒരു നാലഞ്ചു പഞ്ചായത്തിലെ..... എല്ലാ പ്രശ്നങ്ങളും തീർക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന..... അതിഭീകര സർവീസ് മെൻറാഡിറ്റി... യുടെ അതിപ്രസരം കൊണ്ടും ........
എവിടെ ചെന്നാലും....... ആ പ്രദേശത്തെ ഹിറ്റ്ലിസ്റ്റിൽ..... എന്നും പേര് രേഖപ്പെടുത്തുന്ന ആളായിരുന്നു ഞാൻ.
അതായത് രമണാ......
വേലിക്കപ്പുറത്തെ മോളി അമ്മച്ചിയുടെ..... ലൂബിക്ക..... ഏതോ... കുറിയ സംഘം.... അടിച്ചുമാറ്റിയാൽ വരെ.... സംശയത്തിന്റെ മുൾമുന.... ഇങ്ങ് ....എന്റ തലയിൽ ഡെമോക്ളസിന്റെ വാളുപോലെ തൂങ്ങും എന്ന് സാരം..
അതിനു മോളി അമ്മച്ചിയെ കുറ്റം പറയാൻ പറ്റില്ല....... ഈ പറഞ്ഞ.... കുറിയ സംഘം പ്രതികളുടെ.... എല്ലാവരുടെ കൂടെയും ഒറ്റയ്ക്കും കൂട്ടായും .... തോളിൽ കയ്യിട്ടും ..... കിളിമാസ് കളിച്ചും...... നോം ..... എല്ലായിടത്തും ഉണ്ടല്ലോ.....
അപ്പോൾ..... ഈ പറഞ്ഞ ലൂബിക്ക കേസിൽ ഞാനില്ല എന്ന് പറഞ്ഞാൽ തെളിവ് ചോദിക്കും........ സ്വാഭാവികം...
നിരപരാധി ആകാനും തെളിവ് വേണം ഇന്നാട്ടിൽ 😂😂😂
വളർന്നു വന്നപ്പോഴും... കുറച്ചും കൂടി ആളുകളെ മനസ്സിലാക്കാൻ തുടങ്ങി എന്ന അഹന്ത കേറി എന്നതൊഴിച്ചാൽ.......
കൂട്ടുകാർ... അല്ലെങ്കിൽ... സ്നേഹം കാണിക്കുന്നവർ
ഒരു വിഷമത്തിൽ പെട്ടാൽ ഒപ്പം കിണറ്റിൽ കൈയും പിടിച്ചു കൂടെ ചാടുന്ന സ്വഭാവം പിന്നെയും ബാക്കിയായി ....
കാണിക്കുന്ന സ്നേഹത്തിൽ ചാണകം കലക്കുന്ന ടൈപ്പ് പല പണികളും പലവുരു പലപല രൂപത്തിലും ഭാവത്തിലും ഇതിനൊക്കെ കിട്ടിയാലും.....
ജീവിതത്തിന്റ ഈ ഓഫ്‌ലൈൻ യാത്രയിലെ പല ബസ്റ്റോപ്പുകളിൽ നിന്നും.....
എന്നെ, എന്നേക്കാൾ നന്നായി അറിയാവുന്ന..
കട്ടക്ക് കൂടെ നിന്നു കൈ കോർത്ത് പിടിക്കുന്ന.. കുറച്ചു സ്നേഹങ്ങളെ ജീവിതകാലം മുഴുവനും കൂടെ കൂട്ടാൻ കിട്ടി എന്ന അഹങ്കാരം മൂത്തോണ്ടാവും............
ഈയൊരു സ്വഭാവം ... കൊണ്ടുനടക്കുന്നതിൽ...... എനിക്ക് ഇന്നേവരെ... അഭിമാനമല്ലാതെ. മറിച്ച് തോന്നിയിട്ടേയില്ല
പമ്പരവിഡ്ഢി എന്ന് മുദ്ര കുത്തപ്പെടാമെങ്കിലും....